Posts

Showing posts from February, 2019

ചുമ്മാ ഒരു ബഡായി

*ട്രെയ്നിങ് തൊഴിലാളികൾ* നാളെയാണ് മാഷ് പറഞ്ഞ എന്റെ ട്രെയ്നിങ് പ്രോഗ്രാം.ഹൈ ക്ലാസ് ഫാമിലി.. അവരുടെ Resident അസോസിയേഷൻ വാർഷിക യോഗം.. " എല്ലാവരെയും ഒന്ന് ഉഷാറാക്കണം.. ജീവിതത്തിന്റെ ടെൻഷൻ, മക്കളുടെ പഠിപ്പ്, ജോലി,വീട് പണി ഹോ ഒന്നും പറയണ്ട തിരക്ക് പിടിച്ച ഈ ജീവിതത്തിൽ ആകെ വർഷത്തിൽ ഒരു ദിവസം കിട്ടുന്ന സന്തോഷം അതാണെങ്കിൽ സ്ഥിരം ഒരു കസേരക്കളിയും തൊപ്പിക്കളിയും.തൊപ്പി വരെ കഴിഞ്ഞ കൊല്ലം കളിച്ച തൊപ്പി.ഇത്തവണ ഒരു മാറ്റം വരണം " വിളിച്ച ആദ്യം മാഷ് പറഞ്ഞതാ.. "ഏതു സ്കൂളിലെ മാഷാ" എന്നാ എന്റെ ചോദ്യത്തിന് ഒരു നീണ്ട ചിരിയായിരുന്നു മറുപടി."ഞാൻ മാഷ് ഒന്നുമല്ല എന്റെ പൊന്നു സാറെ. ഞാൻ ഒരു റിട്ടയേഡ്  മിലിട്ടറി ഉദ്യോഗസ്ഥനാ.. സാധാരണ ഞങ്ങടെ മാസയോഗങ്ങൾക്ക് സ്റ്റെജിൽ കയറി രണ്ടു വർത്തമാനം പറയാറുള്ളത് ഞാനാ. ബാക്കി എല്ലാവർക്കും മടി.. ഇടക്ക് യൂറ്റ്യൂബ്ബിൽ വരുന്ന ചില വീഡിയോ എല്ലാം കണ്ടു ഞാൻ പ്രസംഗിക്കും.. അങ്ങനെ അവരിട്ട പേരാ മാഷ് " "ആൾക്കാരൊക്കെ ഭീകര അഭിപ്രായം പറയും എന്റെ ക്ലാസ് കഴിഞ്ഞാൽ.. സംഗതി കൊള്ളാമെന്നു എനിക്കും തോന്നി അങ്ങനെ അതൊരു പതിവായി. കഴിഞ്ഞ മീറ്റിംഗിൽ ഒരു അഭിപ്രായം.. പുറത...